സിറിയയിലെ ആഭ്യന്തര പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനായി നാളെ നടക്കുന്ന ജനീവ സമ്മേളനത്തിലേക്കുള്ള ഇറാനുള്ള ക്ഷണം ഐക്യരാഷ്ട്രസഭ പിന്‍വലിച്ചു. സമ്മേളനത്തിലേക്ക് ഇറാനെ ക്ഷണിച്ചിരുന്നുവെങ്കിലും പടിഞ്ഞാറന്‍ രാജ്യങ്ങളുടെയും സിറിയന്‍ പ്രതിപക്ഷ കക്ഷികളുടെയും എതിര്‍പ്പിനെത്തുടര്‍ന്നാണ് ഐക്യരാഷ്ട്രസഭ ക്ഷണം പിന്‍വലിച്ചത്.